കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ പേടിമാറ്റാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയതെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനരക്ഷാ യാത്രയുടെ ഭാഗമായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ അമിത് ഷായ്ക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. അമിത് ഷാ ഈ മാസം 17 ന് വീണ്ടും കേരളത്തിലെത്തുമെന്നും കുമ്മനം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയായിട്ടും ജനരക്ഷായാത്രയ്ക്ക് പ്രതീക്ഷിച്ചത്ര ആവേശം അലതല്ലിയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ