കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ സന്ദർശനം. തൃപ്പൂണിത്തുറ പരിധിയിൽ മാർച്ച് 24 ബുധനാഴ്‌ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ 11 വരെയാണ് നിയന്ത്രണം.
ചോറ്റാനിക്കര ഭാഗത്തു നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോട്ടയത്തുപാറയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കരീക്കാട് റെയിൽവെ ഗേറ്റ് കടന്ന് പുതിയൻകാവ് ജങ്ഷനിലൂടെ കണ്ണൻകുളങ്ങര ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് റോഡ്, ഹോസ്‌പിറ്റൽ ജങ്ഷൻ – ഗാന്ധിസ്‌ക്വയർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
Read Also: കണ്ഠമിടറി ക്രുണാൽ, സംസാരിക്കാൻ കഴിയാതെ മടക്കം; അരങ്ങേറ്റ അർധ സെഞ്ചുറി അച്ഛന്, നിശബ്‌ദനായി ഹാർദികും
മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തിരുവാങ്കുളത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോട്ടയത്തുപാറയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കരീക്കാട് റെയിൽവെ ഗേറ്റ് കടന്ന് പുതിയകാവ് ജങ്ഷനിലൂടെ കണ്ണൻകുളങ്ങര ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിനിബൈപ്പാസ് റോഡ്, ഹോസ്‌പിറ്റൽ ജങ്ഷൻ – ഗാന്ധി സ്ക്വയർ വഴി തിരിഞ്ഞു പോകണം
കരിമുകൾ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചിത്രപ്പുഴയിൽ നിന്നും ഇടതു തിരിഞ്ഞ് ഹിൽപാലസ്-തിരുവാങ്കുളം ജങ്ഷനിൽ എത്തി തിരുവാങ്കുളത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞു കരീക്കാട് റെയിൽവെ ഗേറ്റ് കടന്ന് പുതിയകാവ് ജങ്ഷനിലൂടെ കണ്ണൻകുളങ്ങര ജങ്ഷൻ-ഗാന്ധി സ്ക്വയർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
കാക്കനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയറോഡ് ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ചിത്രപ്പുഴ – ഹിൽപാലസ്-തിരുവാങ്കുളം റൂട്ടിലൂടെ പോകേണ്ടതാണ്.
വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് വരുന്ന വാഹനങ്ങൾ പേട്ട ജങ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഗാന്ധി സ്ക്വയർ വഴി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
എരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ലേബർ ജങ്ഷനിൽ നിന്നും തിരിഞ്ഞ് സീപോർട്ട് എയർപോർട്ട് റോഡിലൂടെ പുതിയറോഡ് ജങ്ഷനിൽ എത്തി ഇടതു തിരിഞ്ഞ് ചിത്രപ്പുഴ-ഹിൽപാലസ്-തിരുവാങ്കുളം റൂട്ടിലൂടെ പോകേണ്ടതാണ്.
കരിങ്ങാച്ചിറ, കിഴക്കേക്കോട്ട, സ്റ്റാച്യൂ, പൂർണത്രയീശ ക്ഷേത്രം (തൃപ്പൂണിത്തുറ ടൗൺ) എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
അമിത് ഷായുടെ പൊതുപരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുന്ന വാഹനങ്ങൾ ആളെ ഇറക്കിയതിനു ശേഷം മിനി ബൈപ്പാസിലുള്ള ശ്രീ വെങ്കിടേശ്വര സ്‌കൂൾ ഗ്രൗണ്ടിലും, ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.