scorecardresearch

ഹിന്ദു വിശ്വാസങ്ങളെ ചൂതാടാന്‍ സിപിഎം സർക്കാരിനെ അനുവദിക്കില്ല; അമിത് ഷായുടെ മുന്നറിയിപ്പ്

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെയും വിമർശനം

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെയും വിമർശനം

author-image
WebDesk
New Update
ഹിന്ദു വിശ്വാസങ്ങളെ ചൂതാടാന്‍ സിപിഎം സർക്കാരിനെ അനുവദിക്കില്ല; അമിത് ഷായുടെ മുന്നറിയിപ്പ്

കണ്ണൂർ: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ വിമർശിച്ചും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.

Advertisment

"നടപ്പിലാക്കാൻ സാധിക്കാത്ത വിധികൾ ഏത് കോടതിയും പുറപ്പെടുവിക്കരുത്. ഭരണഘടനയിലെ ഒരു ആർട്ടിക്കിൾ മറ്റൊരു ആർട്ടിക്കിളിന്റെ ലംഘനമാവുന്നതെങ്ങിനെയാണ്?" ആർട്ടിക്കിൾ 14, 25 എന്നിവ പരാമർശിച്ച് അമിത് ഷാ ചോദിച്ചു.

"ആയിരക്കണക്കിന് അയ്യപ്പ ഭക്തരെയാണ് കേരളത്തിൽ അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്  മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. രാജ്യം മുഴുവനുളള അയ്യപ്പ ഭക്തർ കേരളത്തിലെ വിശ്വാസികൾക്കൊപ്പം നിൽക്കും. വിശ്വാസികള്‍ക്കൊപ്പം പാറ പോലെ ബിജെപി ഉറച്ചു നില്‍ക്കും. ഹിന്ദു വിശ്വാസങ്ങളെ കൊണ്ട് ചൂതാടാന്‍ സിപിഎം സർക്കാരിനെ അനുവദിക്കില്ല," അമിത് ഷാ പറഞ്ഞു.

''സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത് '' അമിത് ഷാ പറഞ്ഞു.

Advertisment

ശബരിമല വിഷയം സംസ്ഥാനത്ത് കത്തിനിൽക്കുന്ന രാഷ്ട്രീയ പശ്ചാത്തലമായതിനാൽ, ശരണം വിളിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിന്റെ തുടക്കത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചു. എന്നാൽ അധികം വൈകാതെ ആക്രമണം സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനും സിപിഎമ്മിനും നേരെയായി.

ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്ന കേരളത്തിലെ ബിജെപി പ്രവർത്തകർക്കൊപ്പമാണ് രാജ്യമൊട്ടാകെയുളള ബിജെപി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തിയും വിശ്വാസത്തെ ആചാരങ്ങളെയും ഇല്ലാതാക്കിയും ഒരു സർക്കാരിനും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉണ്ടാക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

"സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുത്" അമിത് ഷാ പറഞ്ഞു.

ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോപിച്ച അമിത് ഷാ ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തുകയാണെന്നും കുറ്റപ്പെടുത്തി.  തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള സർക്കാരിന്റെ ശ്രമം ഇതിന് വേണ്ടിയാണെന്നും ഈ ശ്രമം തുടർന്നാൽ സർക്കാരിനെ തിരിച്ചിറക്കാനും മടിയ്ക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

Bjp Cpm Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: