scorecardresearch

വോട്ടിങ് ശതമാനവും നേമത്തിന്റെയും കാര്യം ഇനി പറയേണ്ട; അമിത് ഷായുടെ താക്കീത്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം

author-image
WebDesk
New Update
വോട്ടിങ് ശതമാനവും നേമത്തിന്റെയും കാര്യം ഇനി പറയേണ്ട; അമിത് ഷായുടെ താക്കീത്

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളോട് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറിയേ പറ്റൂ എന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മുന്നറിയിപ്പ്. ഇനി വോട്ടിങ് ശതമാനത്തിലെ വളർച്ചയുടെയും നേമം നിയമസഭ സീറ്റിന്റെയും കാര്യം പറയേണ്ടെന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സംഭവത്തിൽ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു കാരണവശാലും ഈ അവസരം കൈവിടരുതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചേ മതിയാകൂ എന്നുമാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിന് ഒപ്പം ദേശീയ നേതൃത്വം ഉണ്ടായിരിക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

മഞ്ചേശ്വരത്ത് സീറ്റുമായി ബന്ധപ്പെട്ട കേസ്, സംസ്ഥാന നേതൃത്വം കൂട്ടായി ആലോചിച്ച് പിൻവലിക്കണോ വേണ്ടേ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി കെ.സുരേന്ദ്രനോട് ചോദിച്ചിരുന്നു.

Advertisment

എൻഎസ്എസിനെ പാർട്ടിയുമായി അടുപ്പിക്കാനും തമ്മിലടിക്കാതെ മുന്നോട്ട് പോകാനും സംസ്ഥാന നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു.

Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: