കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ഇന്ന് കൊച്ചിയില്‍ എത്തുക. തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവുമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ബിജെപി കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

കൊച്ചിയില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പാർട്ടിക്കുള്ള ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ മറികടക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് പ്രത്യേകം ക്ഷണിക്കപ്പെട്ട നേതാക്കളുമായും പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഒരു ദിവസം കൊച്ചിയിലും രണ്ട് ദിവസം തിരുവനന്തപുരത്തുമാണ് അമിത്ഷായുടെ പരിപാടികൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാർട്ടിക്ക് പുറത്തുള്ള നേതാക്കളെയും ബിജെപിയുമായി അടുപ്പിക്കുന്നതിനും നീക്കമുണ്ട്.

അമിത് ഷാക്ക് പിന്നാലെ അഞ്ച് കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംസ്ഥാനത്തെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ