തിരുവനന്തപുരം: അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പൗരന് ക്രൂരമര്‍ദ്ദനം. കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരിയോ പോള്‍ എന്ന 37 വയസുകാരനെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇയാള്‍ ഇപ്പോഴും അർധബോധാവസ്ഥയിലാണെന്നാണ് വിവരം. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്.

രാത്രിയോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമാസക്തനായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചെന്നും ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ദുരൂഹത തുടരുമ്പോഴും ആശുപത്രിയില്‍ അമൃതാനന്ദമയി മഠത്തില്‍ നിന്നുളള രണ്ട് പേരാണ് യുവാവിന് കൂട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.