തിരുവനന്തപുരം: ഹ​ർ​ത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ ഇനി മുതൽ ആം​ബു​ല​ൻ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടേ​യും ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടേ​യും സം​ഘ​ട​ന​യു​ടേ​താ​ണ് തീ​രു​മാ​നം. ഹ​ർ​ത്താ​ലി​നി​ടെ ആം​ബു​ല​ൻ​സു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പറഞ്ഞു.

കൊ​ല്ലം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ത്തെ ബി​ജെ​പി ഹ​ർ​ത്ത​ലി​ൽ ആം​ബു​ല​ൻ​സു​ക​ൾ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യാ​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കാ​തെ പോ​കു​ന്നു. ജീ​വ​ന് ഭീ​ഷ​ണി തു​ട​ങ്ങി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ടെ​ക്‌​നീ​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.