Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

സംഭവം സംസ്ഥാനത്തെ മൊത്തം ബാധിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ മെഡിക്കൽ തെളിവുകൾ ഇല്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി വചാരണക്കോടതി ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.

സംഭവം സംസ്ഥാനത്തെ മൊത്തം ബാധിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ സംഭവം അപൂർവമാണെന്ന് കോടതി വ്യക്തമാക്കി.

Read Also: സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ ബിജെപിയെന്ന് ആരോപണം, കൊല്ലത്ത് അഞ്ചിടത്ത് ഹർത്താൽ

കോവിഡ് ബാധിതയായ പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. സെപ്‌റ്റംബർ അഞ്ചിന് പുലർച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ആറൻമുളയിലെ ഒരു മൈതാനത്തുവച്ചാണ് കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ചതെന്നും ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് കൃത്യം നടതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പീഡനത്തിന് ശേഷം ആംബുലൻസ് ഡ്രൈവർ തന്നോട് ക്ഷമാപണം നടത്തുന്നത് ആക്രമിക്കപ്പെട്ട യുവതി റെക്കോഡ് ചെയ്യുകയും ഇത് പിന്നീട് അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ambulance rape case kerala covid patient high court

Next Story
ശാസ്ത പ്രൊഡക്ഷൻസ് ഉടമ എസ് കുമാർ അന്തരിച്ചു; ആദരാഞ്ജലികളോടെ സിനിമലോകംS Kumar, S Kumar passes away, Producer S Kumar
The moderation of comments is automated and not cleared manually by malayalam.indianexpress.com