വയനാട്: അമ്പലവയലില്‍ സദാചാര ആക്രമണത്തിന് വിധേയരായ ഇരകളെ കുറിച്ചും പ്രതിയെ കുറിച്ചും ഒരു വിവരവും ലഭിക്കാതെ പൊലീസ്. തമിഴ്‌നാട്ടുകാരായ ദമ്പതികളാണ് കഴിഞ്ഞ ദിവസം ആക്രമണത്തിന് വിധേയരായത്. ഇരയായ സ്ത്രീ ഭര്‍ത്താവാണെന്ന് പറയുന്ന യുവാവിനെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്ടുകാരനാണ് ഇയാള്‍. ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭ്യമായത്. സംഭവം നടന്ന സ്ഥലത്ത് നിന്നാണ് ആധാര്‍ കാര്‍ഡ് ലഭിച്ചത്.

എന്നാല്‍, ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. എന്ത് അടയാളം വച്ച് സ്ത്രീക്കായി തെരച്ചില്‍ നടത്തുമെന്ന് പോലും പൊലീസിന് അറിയില്ല. യുവാവിനെ കണ്ടെത്തിയാല്‍ മാത്രമേ ഈ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കൂ. യുവാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​മ്പ​​​ല​​​വ​​​യ​​​ൽ പാ​​​യി​​​ക്കൊ​​​ല്ലി സ​​​ജീ​​​വാ​​​ന​​​ന്ദ​​ന് (39) എ​​തി​​രെ പൊ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അമ്പലവയൽ സ്വദേശിയായ സജീവാനന്ദൻ വീട്ടിലെത്തിയിട്ടില്ല. വാടക വീട്ടിൽ താമസിക്കുകയാണ് ഇയാൾ. ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. വീട്ടിൽ ഒന്നിലേറെ തവണ പൊലീസ് ഇന്നലെ തെരച്ചിൽ നടത്തി. പുലർച്ചെയും പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ, പ്രതിയെ കണ്ടെത്താനായില്ല. മൊബെെൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സെെബർ പൊലീസിന്റെ അടക്കം സഹായം തേടിയതായി അന്വേഷണ ചുമതലയുള്ള എസ്ഐ വേണുഗോപാൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: വയനാട്ടില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് നേരെ സദാചാര ആക്രമണം; വനിതാ കമ്മീഷന്‍ കേസെടുത്തു

അമ്പലവയൽ  സംഭവത്തിൽ ദമ്പതികളെ മർദിച്ച  സജീവാനന്ദൻ  കോൺഗ്രസ് പ്രവർത്തകനല്ലെന്നും   ശക്തമായ നടപടി വേണമെന്നും അമ്പലവയൽ മണ്ഡലം കമ്മിറ്റി   കോൺഗ്രസ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങൾ സജീവാനന്ദനെ ചിത്രീകരിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ കരിവാരി തേക്കുകയാണന്നും ഇവർ ആരോപിച്ചു.

ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യും പാ​​​ല​​​ക്കാ​​​ട്ട് താ​​​മ​​​സ​​​ക്കാ​​​ര​​​നായ യുവാവിനും ഭാ​​​ര്യ​​​ക്കു​​​മാ​​​ണ് കഴിഞ്ഞ ദിവസം മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ഇ​​​വ​​​ർ പ​​​രാ​​​തി ന​​​ൽ​​​കാ​​​തെ അ​​​ന്നു​​​ത​​​ന്നെ അ​​​മ്പ​​​ല​​​വ​​​യ​​​ലി​​​ൽ​​​നി​​​ന്നു പോ​​​യി​​​രു​​​ന്നു. ടൗ​​​ൺ വാ​​​ട്സ് ആ​​​പ്പ് കൂ​​​ട്ടാ​​​യ്മ​​​യി​​​ലെ ബു​​​ഷീ​​​ർ മു​​​ഹ​​​മ്മ​​​ദും സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി റ​​​ഷീ​​​ദും വെ​​​വ്വേ​​​റെ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ലാ​​ണ് ഇ​​ന്ന​​ലെ കേ​​സെ​​ടു​​ത്ത​​ത്. മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സം​​ഭ​​വം വി​​​വാ​​​ദ​​​മാ​​​യ​​​ത്. വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ അ​​​മ്പ​​​ല​​​വ​​​യ​​​ലി​​​ലെ​​​ത്തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

സ്വ​​ദേ​​ശ​​ത്തേ​​​ക്കു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നു ന​​ഗ​​ര​​ത്തി​​ൽ എ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ദ​​​മ്പ​​​തി​​​ക​​​ളും സ​​​ജീ​​​വാ​​​ന​​​ന്ദ​​​നു​​​മാ​​​യി വ​​ഴ​​ക്കു​​ണ്ടാ​​​യ​​​ത്. ഇ​​​ത് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദ​​​മ്പ​​​തി​​​ക​​​ളി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നാ​​​ണ് ആ​​​ദ്യം മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് യു​​​വ​​​തി​​​യു​​​ടെ ക​​​ര​​​ണ​​​ത്ത​​​ടി​​​ച്ച​​​ത്. നാ​​​ട്ടു​​​കാ​​​ർ സ​​​ജീ​​​വാ​​​ന​​​ന്ദ​​​നെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും കേ​​​സെ​​​ടു​​​ക്കാ​​​തെ വി​​​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.