ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തവിട്ടു. അമ്പലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് പൊലീസിനോട് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 29ന് കേസില്‍ കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു പരിപാടിക്കിടെ വേദിയില്‍ വച്ച് മന്ത്രി അപമാനിച്ചെന്നാണ് പരാതി. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതോടെയാണ് കോടതി ഇടപെട്ട് കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. സ്വാഗത പ്രാസംഗികന്റെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി തന്നെ അപമാനിച്ച് മന്ത്രി സംസാരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.