scorecardresearch

മർദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ മരിച്ചു; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തലച്ചോറിന്റെ പ്രവർത്തനം നിലച്ച കുട്ടി മരുന്നുകളോട് പ്രതികരിക്കാതെയായി.

തലച്ചോറിന്റെ പ്രവർത്തനം നിലച്ച കുട്ടി മരുന്നുകളോട് പ്രതികരിക്കാതെയായി.

author-image
WebDesk
New Update
three year old died

കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ കുട്ടിയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. തലച്ചോറിന്റെ പ്രവർത്തനം നിലച്ച കുട്ടി മരുന്നുകളോട് പ്രതികരിക്കാതെയായി.

Advertisment

സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ ഹെന (28) യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

Read: 15 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ അവസാനിച്ചു, ഇനിയുളള മണിക്കൂറുകൾ നിർണായകം

ബുധനാഴ്ച വൈകീട്ടാണ് ഗുരുതരമായി മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തി. ഇതേ തുടർന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.

Advertisment
Child Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: