ആലുവ: എറണാകുളം ബിനാനിപുരത്ത് മൂന്നും ഏഴും വയസ്സുള്ള സഹോദരികൾ ലൈംഗിക പീഡനത്തിന് ഇരയായി. പെൺകുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയിൽ അയൽവാസിയായ ഉണ്ണി തോമസിനെ (52) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അറസ്റ്റ് ചെയ്‌ത ഉണ്ണി പെൺകുട്ടികളുടെ വീടുമായി അടുപ്പമുളളയാളാണെന്നും ഇത് മുതലെടുത്താണ് ഇയാൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയതെന്നും പൊലീസ് പറയുന്നു. കേരളത്തിൽ കഴിഞ്ഞ ഒരാഴ്‌ചക്ക് ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ പീഡനക്കേസാണ് ഇത്. ഇവയിൽ ഇരയായതെല്ലാം കുട്ടികളാണ് എന്നത് സംഭവങ്ങളുടെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നു.

വയനാട് കല്‍പ്പറ്റയില്‍ യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി ഇന്നലെയാണ് വാർത്ത പുറത്തുവന്നത്. എട്ടിലും ഒൻപതിലും പഠിക്കുന്ന ഏഴ് വിദ്യാർത്ഥിനികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം അറിഞ്ഞ യത്തീംഖാന അധികൃതരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ