കൊച്ചി: ആലുവ മണപ്പുറം നടപ്പാലം അഴിമതി അന്വേഷണത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. അഴിമതി ആരോപണം വിജിലൻസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ജൂൺ 3ന് കോടതിയിൽ നിലപാടെടുത്തിരുന്നു. എങ്കിൽ നിലപാട് എഴുതി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ മലക്കം മറിച്ചിൽ.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. കോടതി എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥർ വെട്ടിലാവുകയായിരുന്നു. മേൽപ്പാലം നിർമ്മാണത്തിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷയിലാണ് തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് വാക്കാൽ കോടതയിൽ വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരമായിരുന്നു ഇത്.

Read Also: പാര്‍ട്ടിയേയും വീടിനേയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞതാണോ എന്റെ കുറ്റം?: ജോസ് കെ.മാണി

ഒരു മാസത്തിനകം തീരുമാനം അറിയിക്കാൻ കോടതി നേരത്തെ വിജിലൻസിന് നിർദേശം നൽകുകയായിരുന്നു. അനുമതിയപേക്ഷ സർക്കാരിന്റെ പരിഗണനയിലാണെന്ന നിലപാടിലായിരുന്നു വിജലൻസ് ഇതുവരെ. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി പരാതിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി 2018 ഒക്ടോബർ 24 ന് സർക്കാരിനാണ് സർക്കാരിന് അപേക്ഷ നൽകിയത്. ഇബ്രാഹിം കുഞ്ഞ് , അൻവർ സാദത്ത് എംഎൽഎ, പൊതുമരാത്ത് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഖാലിദ് മുണ്ടപ്പിള്ളി കോടതിയെ സമീപിച്ചത്.

മേൽപ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പൂർത്തിയായപ്പോൾ 33 കോടി ചെലവായെന്നും അഴിമതി ഉണ്ടെന്നുമാണ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.