Latest News

ആലുവ മണപ്പുറം നടപ്പാലം അഴിമതി: തുടരന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷയിലാണ് വിജിലൻസ് തീരുമാനം അറിയിച്ചത്

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തെ നടപ്പാലം നിർമ്മാണ അഴിമതിയിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷയിലാണ് വിജിലൻസ് തീരുമാനം അറിയിച്ചത്. തുടരന്വേഷണം ആവശ്യമില്ലെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചതായാണ് വിജിലൻസ് കോടതിയിൽ വാക്കാൽ വ്യക്തമാക്കിയത്. നിലപാട് സത്യവാങ്മൂലമായി നൽകാൻ കോടതി വിജിലൻസിന് നിർദേശം നൽകി.

Also Read: കേരളത്തിൽ ഈ മാസം ഒന്‍പത് മുതല്‍ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം

ഒരു മാസത്തിനകം തീരുമാനം അറിയിക്കാൻ കോടതി നേരത്തെ വിജിലൻസിന് നിർദേശം നൽകിയിരുന്നു. അനുമതിയപേക്ഷ സർക്കാരിന്റെ പരിഗണനയിലാണെന്ന നിലപാടിലായിരുന്നു വിജലൻസ് ഇതുവരെ.

ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ അനുമതി തേടി പരാതിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി 2018 ഒക്ടോബർ 24 നാണ് സർക്കാരിന് അപേക്ഷ നൽകിയത്. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എംഎൽഎ, പൊതുമരാത്ത് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഖാലിദ് മുണ്ടപ്പിള്ളി കോടതിയെ സമീപിച്ചത്. നടപ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പൂർത്തിയായപ്പോൾ 33 കോടി ചെലവായെന്നും അഴിമതി ഉണ്ടെന്നുമാണ് ആരോപണം.

Also Read: കോവിഡ്-19: തിരുവനന്തപുരത്ത് ഡോക്ടര്‍മാരും ജീവനക്കാരുമായി 32 പേര്‍ നിരീക്ഷണത്തില്‍

ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ഇടനിലക്കാരൻ സുജിത്ത് കുമാർ ഗിരീഷ് ബാബുവുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. 5 ലക്ഷം വാഗ്‌ദാനം ചെയ്ത് കരാർ ഒപ്പീടീക്കാൻ ശ്രമിച്ചെന്ന ഗിരീഷ് ബാബുവിന്റെ ഹർജിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി വിജിലൻസിന് നിർദേശം നൽകി. അതേസമയം, ഗിരീഷ് ബാബു 10 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aluva over bridge scam government in high court

Next Story
നാട്ടുകാരുടെ എതിര്‍പ്പ്: കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം വൈകുന്നുcovid 19, കോവിഡ്-19, keralam statistics, കേരളത്തിലെ കോവിഡ് 19 രോഗികളുടെ എണ്ണം, കേസുകളുടെ എണ്ണം, thiruvananthapuram medical college, തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി, hospital, thiruvananthapuram mch, peroorkada government hospital, covid 19 patient nalanchira, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X