/indian-express-malayalam/media/media_files/uploads/2018/04/supreme-court.jpg)
കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല കേസിൽ പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. സുപ്രീം കോടതിയാണ് വധശിക്ഷ ഇളവ് ചെയ്തത്. ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരിക്കുന്നത്.
പതിനേഴ് വർഷം മുമ്പ് 2001 ജനുവരിയിലാണ് ആലുവയിലെ മാഞ്ഞൂരാൻ വീട്ടിൽ ആറംഗ കുടുംബത്തെ ആന്റണി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി ദമാമിലേക്ക് കടക്കുകയായിരുന്നു.
മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആദ്യം സംസ്ഥാന പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ പ്രതി ആന്റണിയാണെന്ന് കണ്ടെത്തുകയായിരുന്നു. സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ബി.കമാല്‍ പാഷയാണ് ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്. വിധി പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.
വിദേശത്ത് പോകുന്നതിനായി പണം ആവശ്യപ്പെടുകയും കിട്ടാതെ വന്നതോടെയുമാണ് കൊലപാതക പരമ്പരയുടെ തുടക്കം. ആദ്യം അഗസ്റ്റിന്റെ സഹോദരിയെയും ദൃക്സാക്ഷിയായ മാതാവിനെയും ആന്റണി കൊലപ്പെടുത്തി. പിടിക്കപ്പെടുമെന്നറിഞ്ഞ ആന്റണി സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്ന അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞ് മടങ്ങി വരുന്നത് വരെ കാത്തിരിക്കുകയും, തെളിവ് നശിപ്പിക്കുന്നതിനായി അവരെയും കൊലപ്പെടുത്തുകയുമായിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ആന്റണിയുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.