പമ്പ: ശബരിമലയിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി ഇന്ന് പമ്പയിലെത്തിക്കും. കനത്ത സുരക്ഷയിലുള്ള ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാരെയും, എംഎല്‍എമാരെയും അടക്കം ശബരിമലയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ പ്രക്ഷുബ്ധ സാഹചര്യത്തിൽ, മാസ പൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി ബിജെപി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ.സുരേന്ദ്രനേയും ശശികലയേയും അറസ്റ്റ് ചെയ്തത് ബിജെപി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണ് കണ്ണന്താനത്തേയും ശബരിമലയിലെത്തിക്കുന്നത്.

കേ​​ര​​ള ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റിസ് പി.സ​​ദാ​​ശി​​വം ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​താ​​യി ശ​​ബ​​രി​​മ​​ല ക​​ർ​​മ സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ വ്യക്തമാക്കിയിരുന്നു. ഇ​​ന്ന​​ലെ നാ​​ട്ട​​കം ഗ​​സ്റ്റ് ഹൗ​​സി​​ലെ​​ത്തി​​യ ഗ​​വ​​ർ​​ണ​​റു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പു​​റ​​ത്തി​​റ​​ങ്ങി​​യ നി​​വേ​​ദ​​ന​​സം​​ഘ​​മാ​​ണു ജ​​സ്റ്റി​​സ് പി. ​സ​​ദാ​​ശി​​വം ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന കാ​​ര്യം അ​റി​യി​ച്ച​​ത്.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി ശ​​ബ​​രി​​മ​​ല വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യാ​​ൻ ഗ​വ​ർ​ണ​ർ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച​​താ​​യും ക​​ർ​​മ്മ​​സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു. ശ​​ബ​​രി​​മ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​ളും അ​​യ്യ​​പ്പ​ഭ​ക്ത​​ർ​​ക്ക് ശ​​ബ​​രി​​മ​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​ളും ഗ​​വ​​ർ​​ണ​​റു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യ​​താ​​യും ക​​ർ​​മസ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ