Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘ഡിസ്കോ കളിച്ച് നടക്കുന്ന പെണ്‍കുട്ടിയെ മല കയറ്റിയല്ല കോടതി വിധി നടപ്പിലാക്കേണ്ടത്’; അല്‍ഫോണ്‍സ് കണ്ണന്താനം

‘അമിത് ഷായുടെ ശരീരത്തില്‍ വെളളമോ രക്തമോ എന്തെങ്കിലും ആയിക്കൊളളട്ടെ’- കണ്ണന്താനം

Alphonnse Kannanthanam, അല്‍ഫോണ്‍സ് കണ്ണന്താനം, ie malayalam, ഐഇ മലയാളം
അൽഫോൻസ് കണ്ണന്താനം

കൊച്ചി: അമിത് ഷായ്ക്ക് എതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമിത് ഷായെ തടിയനെന്ന് വിളിച്ചത് വ്യക്തിപരമായ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തിപരമായ അധിക്ഷേപമാണ്. തരംതാണ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അമിത് ഷാ ആരാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ നയിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശരീരത്തില്‍ എന്തെങ്കിലും ആയിക്കോട്ടെ. വെളളമോ രക്തമോ എന്തെങ്കിലും ആയിക്കൊളളട്ടെ. അദ്ദേഹം ബുദ്ധി ഉപയോഗിച്ച് ഇവിടെ ബിജെപിയെ അധികാരത്തിലെത്തിച്ച ആളാണ്. ഞങ്ങള്‍ക്ക് മസിലുണ്ടെന്ന് പറയുന്നത് തെറ്റാണ്,’ കണ്ണന്താനം പറഞ്ഞു.

‘ഒരു മുഖ്യമന്ത്രിക്ക് പറ്റിയ ഭാഷയാണോ ഇത്. ഞങ്ങള്‍ മസില്‍ പവറ് കൊണ്ടല്ല, ഇച്ഛാശക്തി കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. അയ്യപ്പന്‍ എല്ലാ മതസ്ഥരുടേയും വികാരമാണ്. ജനവികാരം എല്ലാവരും ബഹുമാനിക്കണം. ഈ രീതിയിലുളള ചര്‍ച്ച തെറ്റാണ്. ജനങ്ങളുടെ കൂടെ എല്ലായ്പ്പോഴും ബിജെപി നിന്നിട്ടുണ്ട്. കക്കൂസുകളും ഗ്യാസുകളും നല്‍കി ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ വലിച്ച് താഴെ ഇടുമെന്നാണ് അമിത് ഷാ പറഞ്ഞത്. തര്‍ജ്ജമ ചെയ്തപ്പോള്‍ ചില വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി. ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്നാണ് പറഞ്ഞത്.,’ കണ്ണന്താനം പറഞ്ഞു.

‘ജനങ്ങളുടെ കൂടെ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതിനോടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. തടിയെ കുറിച്ച് മറ്റ് ഏതെങ്കിലും രാജ്യത്താണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ മാനനഷ്ടക്കേസ് ആയിട്ടുണ്ടാകും. ഞങ്ങള്‍ക്ക് മസില്‍ പവറുണ്ടെന്നും അടിച്ചമര്‍ത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം,’ കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുപ്രിം കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ കണ്ണന്താനം തയ്യാറായ്യില്ല. അമിത് ഷാ കോടതിയലക്ഷ്യമല്ല നടത്തിയത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. ‘കൊച്ചിയില്‍ ഡിസ്കോ കളിച്ച് നടക്കുന്ന മുസ്‌ലിം പെണ്‍കുട്ടിയെ മല കയറ്റിയാണോ നിങ്ങള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക. പളളിയില്‍ കയറാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കയറ്റിയാണോ വിധി നടപ്പിലാക്കുക,’ കണ്ണന്താനം ചോദിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alphonse kannamthanam slams at cm pinarayi vijayan

Next Story
സുപ്രീം കോടതി വിധി തിരിച്ചടി, തുക ഈടാക്കുക സമ്മതപത്രം തന്നവരില്‍ നിന്ന് മാത്രം: തോമസ് ഐസക്kerala state budget 2019-20, kerala state budget 2019 amount, കേരള ബജറ്റ്, kerala budget 2019 total amount, കേരള ബജറ്റ് 2019-2020, kerala budget 2019, kerala budget 2019 amount, finance minister, dr tm thomas isaac, finance minister tm thomas isaac, state budget, kerala state budget, kerala state budget live, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com