scorecardresearch

'ഞാനല്ല ആ​ ഫോട്ടോ പോസ്റ്റ് ചെയ്തത്', ട്രോളന്മാർക്ക് അൽഫോൺസ് കണ്ണന്താനത്തിന്റെ മറുപടി

'ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്

'ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്

author-image
WebDesk
New Update
'ഞാനല്ല ആ​ ഫോട്ടോ പോസ്റ്റ് ചെയ്തത്', ട്രോളന്മാർക്ക് അൽഫോൺസ് കണ്ണന്താനത്തിന്റെ മറുപടി

ചങ്ങനാശ്ശേരി: ദുരിതാശ്വാസ ക്യാംപിൽ നിലത്ത് കിടന്നുറങ്ങിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ ട്രോളന്മാർ ട്രോളി കൊന്നിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അൽഫോൺസ് കണ്ണന്താനത്തിന്രെ ഔദ്യോഗിക ട്വിറ്റർ പേജിൽനിന്നും ഫോട്ടോ പോസ്റ്റ് ചെയ്തത്. 'ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

Advertisment

ചിത്രം പുറത്തുവന്നതിനുപിന്നാലെ ട്രോളന്മാർ അദ്ദേഹത്തിന്റെ പേജിൽ പൊങ്കാലയിടാൻ തുടങ്ങി. ഉറക്കത്തിലുളള ഒരാൾ എങ്ങനെ അതിന്റെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യുമെന്നായിരുന്നു ട്രോളന്മാരുടെ സംശയം. ''അല്ല മാഷെ ഉറക്കത്തില്‍ ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റുന്ന ടെക്നോളജി ഞങ്ങളെകൂടി ഒന്ന് പഠിപ്പിക്കുമോ?'' തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. ട്രോളന്മാരുടെ ശല്യം സഹിക്ക വയ്യാതെ ഒടുവിൽ അൽഫോൺസ് കണ്ണന്താനം ഫെയ്സ്ബുക്കിൽ വിശദീകരണ കുറിപ്പിട്ടു.

''കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്'' ഇതായിരുന്നു കണ്ണന്താനത്തിന്റെ കുറിപ്പ്.

കേന്ദ്രമന്ത്രിയുടെ വിശദീകരണ കുറിപ്പും ട്രോളന്മാർ ട്രോളാക്കിയിട്ടുണ്ട്. കണ്ണന്താനത്തിന്റെ പുതിയ പോസ്റ്റിനും ട്രോളുകളുടെ പൂരമാണ്.

Advertisment
Kerala Floods Bjp Alphonnse Kannanthanam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: