/indian-express-malayalam/media/media_files/uploads/2017/10/guruvayoor-guruvayoor-grand-wedding33-1000x525.jpg)
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിശ്വാസികൾക്കും പ്രവേശനം നൽകണമെന്ന് സി.എൻ.ജയദേവൻ എംപി. അനാവശ്യ വിവാദങ്ങൾ ഭയന്നാണ് ഭരണസമിതികൾ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തതെന്നും സിപിഐ എം.പി പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകൻ കെ.ജെ.യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് സര്‍ക്കാരാണെന്ന് ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഇന്നലെ പറഞ്ഞിരുന്നു. ആചാരങ്ങള്‍ മാറ്റാവുന്നതാണെന്നും സര്‍ക്കാര്‍ ഇതിനായി മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ അഭിപ്രായത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിച്ചു. തന്ത്രിയുടെ അഭിപ്രായത്തെ പൂർണമായും അനുകൂലിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us