പീഡനക്കേസിൽ പൊലീസ് വിലപേശിയെന്ന് ആരോപണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കേസിൽ ഡിജിപിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്

kerala police, police news

കൊച്ചി: കൊച്ചിയിൽ പീഡനക്കേസിൽ പൊലീസ് വില പേശിയെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി.

കേസിൽ ഡിജിപിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. സംഭവം സത്യമെങ്കിൽ ഗൗരവകരമാണെന്ന് ജസ്റ്റfസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ചിൽഡ്രൻസ് ഹോമിലുള്ള മക്കളെ തിരികെ കിട്ടാൻ 5 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.

പൊലീസ് നീതി നിഷേധം കാട്ടുന്നുവെന്നാരോപിച്ച് ഡൽഹി സ്വദേശികളായ കുടുംബം രംഗത്തു വന്നിരുന്നു.

Also Read: ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ തിരഞ്ഞെടുപ്പ്: ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alleged police bargaining in molestation case kerala hc takes suo motto case

Next Story
ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ തിരഞ്ഞെടുപ്പ്: ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതിOrthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com