കണ്ണൂര്‍: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽനിന്ന് രണ്ട് യുവതികളെ എൻഐഎ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കണ്ണൂർ താണയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ഇവർ ഐഎസ് അനുകൂല ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. നേരത്തെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.