കൊല്ലം: നല്ലിലയിൽ ക്രിസ്മസ് റാലിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആക്ഷേപമുണ്ട്. നല്ലില ഗബ്രിയൽ വലിയ പള്ളിയിലെ ക്രിസ്മസ് റാലിക്ക് നേരേ ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നല്ലിലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ബൈക്കുകളിലായി എത്തിയവര്‍ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജയിംസിനെ സംഘം മർദ്ദിക്കുകയും ചെയ്തു. ഇയാള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. പ്രതികൾക്കെതിരെ അക്രമത്തിനും സാമൂഹിക സ്പർധ വളർത്താൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.