/indian-express-malayalam/media/media_files/2025/11/15/rss-worker-2025-11-15-18-21-56.jpg)
ആനന്ദ് കെ തമ്പി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്.
Also Read:പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് മരണം വരെ ജീവപര്യന്തം
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ ആനന്ദിനെ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read:ശബരിമല സ്വർണക്കവർച്ച കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ ഇന്ന് ഹാജരാകും
ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്‌സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിൻറെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിൻറെ കുറിപ്പിൽ പറയുന്നു.
Also Read:ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇ.ഡി; എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹർജി
തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു. തന്റെ ഭൗതീക ശരീരം ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കാണിക്കരുതെന്നും സന്ദേശത്തിൽ പറയുന്നു.
അതേസമയം, ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. ബിജെപിയിൽ ഒരു ചുമതലയും ആനന്ദ് വഹിച്ചിട്ടില്ല. നേരത്തെ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ അവിടെയും പ്രവർത്തിക്കുന്നില്ല. ആനന്ദിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ല. വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥി ലിസ്റ്റ് തയ്യാറാക്കിയത്. അത്തരം ലിസ്റ്റുകളിലൊന്നും ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും കരമന ജയൻ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ മുതൽ മഞ്ഞ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us