ഫെയ്‌സ്ബുക്കിൽ വി.ഡി.സതീശൻ അസഭ്യവർഷം നടത്തിയെന്ന് ആരോപണം; നിഷേധിച്ച് എംഎൽഎ

നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു

vd satheesan, udf

കൊച്ചി: പറവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ഡി.സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന അസഭ്യവർഷത്തിന്റെ സ്ക്രീൻഷോട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തെറിയഭിഷേകവും സ്ത്രീവിരുദ്ധവുമായ കമന്റാണ് വി.ഡി.സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഇന്നലെ രാത്രി മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവ വാർത്തയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കില്ല.

എന്നാൽ, തനിക്കെതിരെ സെെബർ സഖാക്കൾ നടത്തുന്ന ആക്രമണമാണിതെന്ന് വി.ഡീ.സതീശൻ പ്രതികരിച്ചു. പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ തന്റേത് അല്ലെന്നും സെെബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും സതീശൻ പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിക്കാത്ത വാക്കുകളാണ് സ്ക്രീൻഷോട്ടിലേതെന്നും സതീശൻ പറഞ്ഞു. സെെബർ കുറ്റകൃത്യം ആയതുകൊണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ എംഎൽഎ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വി.ഡി.സതീശന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്

INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. ‘സന്ദേശം’ എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സിപിഎമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്.

ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്.

ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Allegations against vd satheeshan mla cyber attack

Next Story
മലയാളി യുവതി ഗോവയില്‍ മരിച്ച നിലയില്‍Malayali woman found death in goa, മലയാളി യുവതി ഗോവയിൽ മരിച്ച നിലയിൽ, Malayali woman found dead, മലയാളി യുവതി മരിച്ച നിലയിൽ, death, മരണം, ഗോവ, goa, kasaragod, കാസർഗോഡ്, thalipparampa, തളിപ്പറമ്പ്, ie malayalam, ഐഇ മലായളം
The moderation of comments is automated and not cleared manually by malayalam.indianexpress.com