കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് പങ്കുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ ആവർത്തിച്ചു. പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സംശയാസ്പദമാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

Read Also: പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നു വിജിലൻസ്

സൂരജിനെ രണ്ടാമതും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അധിക സത്യവാങ്മൂലം നൽകിയത്. 2014 ൽ സൂരജ് 14 സെന്റോളം ഭൂമി വാങ്ങിയെന്നും മകന്റെ പേരിൽ വാങ്ങിയ ഭൂമിക്ക് നൽകിയ തുകയിൽ രണ്ടു കോടി നൽകിയത് കള്ളപ്പണമാണെന്നും സൂരജ് വെളിപ്പെടുത്തിയതായി വിജിലൻസ് കോടതിയെ അറിയിച്ചു. മൂന്ന് കോടി മുപ്പത് ലക്ഷം വിലമതിക്കുന്ന ഭൂമിക്ക് ഒരു കോടി നാൽപ്പതിനായിരം രൂപയ്ക്കാണ് ആധാരം നടത്തിയത്.

Read Also: Horoscope Today September 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കുമെന്നും വിജിലൻസ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടക്കുകയാണെന്നും ഇതിന് മതിയായ സമയമെടുക്കുമെന്നും വിജിലൻസ് ഡിവൈഎസ്‌പി എ.അശോക് കുമാർ കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook