തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കും. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം.
സിപിഎം സംസ്ഥാനസമിതിയില്‍ ഇ.പി ജയരാജനും പി.ജയരാജനുമായി വാക്‌പോര് ഉണ്ടായതാണ് വിവരം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി. കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചത്. പിന്നാലെ, പി.ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയും ഉണ്ടായി.
ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി.ജയരാജന്‍ ആരോപിച്ചിരുന്നു. റിസോര്‍ട്ട് നിര്‍മാണ സമയത്തുതന്നെ ആരോപണം ഉയര്‍ന്നിരുന്നതായും പി.ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെ നാളായി ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകല്‍ച്ചയ്ക്കു കാരണമെന്നായിരുന്നു വ്യാഖ്യാനം.