തിരുവനന്തപുരം: ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെയാണ്. പൊലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റി വാഹനങ്ങള്‍ വാങ്ങിയെന്നും ചെന്നിത്തല ആരോപിച്ചു.

“ചീഫ് സെക്രട്ടറിക്കെതിരെയും ചെന്നിത്തല വിമർശനമുന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറി നിയമം ലംഘിച്ചു. പൊലീസ് വാഹനത്തിൽ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എന്തിനാണ്? ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന കൂട്ടുക്കച്ചവടമാണ് നടന്നിരിക്കുന്നത്. ചീഫ് സെക്രട്ടറി സിഎജി റിപ്പോർട്ടിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്” ചെന്നിത്തല പറഞ്ഞു.

Read Also: പാട്ടിനൊപ്പം മോഡലിങ്ങിലും തിളങ്ങി അഭിരാമി സുരേഷ്; ചിത്രങ്ങൾ

തോക്ക് കാണാതായത് യുഡിഎഫ് കാലത്തെന്ന സിപിഎം ആക്ഷേപം തെറ്റാണ്. പി.ടി.തോമസ് നിയമസഭയില്‍ അവതരിപ്പിച്ചത് മാധ്യമങ്ങളില്‍ വന്ന വിവരങ്ങളാണ്. ഗാലക്‌സൺ കമ്പനി ആരുടെ ബെനാമിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ക്രമക്കേടുണ്ടായെങ്കില്‍ അതും അന്വേഷിക്കാമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള പൊലീസിൽ ആയുധങ്ങൾ കാണാതായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുൻ എൻഐഎ ഉദ്യോഗസ്ഥനാണ്. അതിനാൽ അന്വേഷണത്തെ തടസപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കും. ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.