Latest News

ബിനോയ് കോടിയേരിക്കെതിരായ ആരോപണം: യുഎഇ പൗരന്റെ വാർത്താസമ്മേളനം മാറ്റിവെച്ചു

തിങ്കളാഴ്ച നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിലാണ് വാര്‍ത്താസമ്മേളനം നടത്താനിരുന്നത്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തെക്കുറിച്ച് യുഎഇ പൗരന്‍ ഇസ്മയില്‍ അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. തീരുമാനം ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകനായ ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ്. തിങ്കളാഴ്ച നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിലാണ് വാര്‍ത്താസമ്മേളനം നടത്താനിരുന്നത്.

ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കോടതി കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച നോട്ടീസ് പ്രസ്ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ്കോടതി നൽകിയിരുന്നു.

ചവറ എം എല്‍ എ വിജയന്‍പിള്ളയുടെ മകനും യു എ ഇയിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ ആരോപണ വിധേയനുമായ ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
ശ്രീജിത്തും ബിനോയി കോടിയേരിയും ഉള്‍പ്പെട്ട സാമ്പത്തി തട്ടിപ്പ് വിവാദം സജീവമാകുന്നതിനിടെയാണ് കോടതി ഇടപെടല്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Allegation against binoy kodiyeri uae citizens press meet canceled

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express