ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ സർക്കാർ അന്വേഷണമില്ലെന്ന് പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തിൽ സർക്കാർ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനു മുന്നിൽ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ബിനോയ് കോടിയേരിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു പ്രശ്നവുമില്ല. പാർട്ടിക്കു ചേരാത്ത പ്രശ്നമാണെങ്കിൽ പാർട്ടി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ തളളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ധാർമ്മികതയുണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, മകൻ ബിനോയ് ഉൾപ്പെട്ട പണമിടപാടു വിഷയം ഉടൻ പരിഹരിക്കുമെന്നു കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഔഡി-എ8 (കമ്പനി വൃത്തങ്ങൾ പരാതിയിൽ പറയുന്ന നമ്പർ: എച്ച് 71957) കാർ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Allegation against binoy kodiyeri no investigation pinarayi vijayan

Next Story
സെക്രട്ടേറിയറ്റിലെ പഞ്ചിങ്: ഇതുവരെ വിരൽതൊടാതെ ആറ് പേർ, സ്ഥിരം വൈകിയെത്തുന്നത് 94 പേർBio Metric Punching must from 2018 January 2018 New Year
The moderation of comments is automated and not cleared manually by malayalam.indianexpress.com
X