/indian-express-malayalam/media/media_files/uploads/2022/11/alan-shuhaib.jpg)
കണ്ണൂർ: റാഗിങ് ആരോപിച്ചുള്ള പരാതിയിൽ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലയാട് ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിയായ എസ് എഫ് ഐ പ്രവർത്തകനെ റാഗ് ചെയ്തെന്ന പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. അലനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.
അതിനിടെ, തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും എസ്എഫ്ഐ പക വീട്ടുകയാണെന്നും അലൻ പറഞ്ഞു. എസ്എഫ്ഐക്കാരുടെ റാഗിങ്ങിനെതിരെ നിലപാടെടുത്തതാണ് കാരണം. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർഥി നിഷാദ് ഊരാതൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് അലൻ ആരോപിച്ചു.
യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അലന്‍ ഷുഹൈബ് 300-ലധികം ദിവസമാണ് കേസില്‍ ജയിലില്‍ കിടന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തിയത്. പിന്നീട്, മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞ് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us