scorecardresearch
Latest News

കണ്ണൂർ വിമാനത്താവളം അറിയേണ്ടതെല്ലാം

ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്

Kannur , kerala , kannur international airport, airport, cnn, pinarayi vijayan ,കണ്ണൂർ, suresh prabhu indianexpress, കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളം , ഉദ്ഘാടനം, കേരളം, പിണറായി വിജയൻ, ഐഇ മലയാളം
Kannur Airport Inauguration Live

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനം പറന്നുയുർന്ന് ആകാശത്തെ ചുംബിക്കുമ്പോൾ മട്ടന്നൂർ നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് തിരശ്ശീല വീണത്. ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.186 യാത്രക്കാരാണ് ആദ്യ യാത്രയിൽ കണ്ണൂരിൽ  നിന്നും അബുദാബിയിലേക്ക് പറന്നത്.

അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.2300 ഏക്കറിൽ 2350 കോടി രൂപ ചിലവിട്ടാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

Read More: ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ആദ്യ യാത്രക്കാർ കണ്ണൂരിൽനിന്നും അബുദാബിയിലേക്ക്

കണ്ണൂർ വിമാനത്താവളത്തിനുള്ള ശ്രമം ആരംഭിക്കുന്നത് 1996 ഡിസംബറിലാണ്. കേരളമായി ഏറെ ബന്ധമുള്ള അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോടെയാണ് കണ്ണൂർ വിമാനത്താവളം എന്ന പദ്ധതിക്ക് ജീവൻവെക്കുന്നത്. എന്നാൽ വിമാനത്താവളത്തിന്റെ നാൾവഴികൾ സുഗമമായിരുന്നില്ല. മുഖ്യമന്ത്രി ഇ.കെ നായനാർ പദ്ധതിയുടെ സാധ്യതാ പഠനം നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് 1998 മേയിൽ മട്ടന്നൂരിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചു.

Read More: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും

എന്നാൽ ഒരു വിമാനത്താവളം കൂടി വേണ്ട എന്ന വാദവുമായി 2001ൽ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. ഭൂമി ഏറ്റെടുക്കലും പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് 2004ൽ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുൽ പട്ടേൽ ലോകസഭയിൽ വിമാനത്താവളം യാഥ്യാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പദ്ധതി ഉയർത്തേഴുനേൽക്കുന്നത്. 2009ലാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി(കിയാൽ) നിലവിൽ വന്നു. പിന്നീട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഡിസംബർ 2010ൽ തറക്കല്ലിട്ടു. റൺവെയുടെ ഉത്ഘാടനം 2014ൽ കേന്ദ്രമന്ത്രി എ.കെ. ആന്റണി നിർവഹിച്ചു.ടെർമിനലിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 2016 ഫെബ്രുവരിയിൽ പരീക്ഷണപറക്കലും നടത്തി.

Read More:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നു

 

സിഎൻഎൻ (CNN) എന്നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ കോഡ്. ആറ് വിമാനങ്ങളെ ഉൾക്കൊള്ളാവുന്ന പാർക്കിങ്ങ് സൗകര്യം, ആറ് എയറോബ്രിഡ്ജുകൾ , നാവിഗേഷനായി ഡിവിഒ ആർ, മോശം കാലാവസ്ഥയിലും വിമാനം ഇറക്കാനുള്ള ഐഎൽഎസ്, മികച്ച ഫയർ ആന്റ് സേഫ്റ്റി ഉപകരണങ്ങൾ, ഒരു ലക്ഷം സ്ക്വയർ  മീറ്റർ വലുപ്പമുളള ടെർമിനൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകൾ ഭാവിയിൽ 48 എണ്ണമാക്കുമെന്നാണ് അവകാശപ്പെടുന്നത്. സെൽഫ് ചെക്ക് ഇൻ സൗകര്യം, സെൽഫ് ബാഗേജ് ഡ്രോപ്പ്  എന്നീ സൗകര്യങ്ങളുണ്ട്.  ഇവയൊക്കെയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രത്യേകത.

യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും വിധം മികച്ച പാർക്കിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 700 കാറുകൾ, 200 ടാക്സികൾ, 25 ബസ് എന്നിവ ഒരേ സമയം പാർക്ക് ചെയ്യാം.

നിലവിൽ 3050 മീറ്ററാണ് റൺവേയുടെ ദൈർഘ്യം, ഇത് 4000 മീറ്ററാക്കി  വർദ്ധിപ്പിക്കാനായി  സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ റൺവേയുടെ ദൈർഘ്യം കൂട്ടിയാൽ കൂടുതൽ വലിയ വിമാനങ്ങൾ ഇറക്കാനാകും. രണ്ടാമത് ഒരു റൺവേയും ആലോചനയിലുണ്ട്. പരിസ്ഥിതി സൗഹാർദമായ വിമാനത്താവളമാണ് കണ്ണൂരിലേത്. സൗരോർജ പദ്ധതിയും ഒരുക്കുന്നുണ്ട്.

കേരളത്തിൽ നിന്നും ഗൾഫ് മേഖലകളിൽ ജോലിയെടുക്കുന്നത് മലബാർ മേഖലയിൽ നിന്നാണ്. ഇതിനാൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ വരവോടെ ഗൾഫ് മലയാളികൾക്ക് ഏറെ അനുഗ്രഹമാണ്. ഇവരെ കൂടാതെ കർണ്ണാടകയിലെ കുടക് , മൈസൂർ മേഖലയിലേക്ക് പോകാൻ ഏറ്റവും എളുപ്പം കണ്ണൂർ വിമാനത്താവളമാണ്.

കാഴ്ചകളുടെ ഉത്സവമാണ് കണ്ണൂർ ജില്ലയിൽ. തറികളുടേയും തിറകളുടേയും നാടെന്നാണ് കണ്ണൂർ അറിയപ്പെടുന്നത് തന്നെ, അതിനാൽ ടൂറിസം രംഗത്തിന് വിമാനത്താവളം ഉണർവേകും എന്നാണ് കരുതുന്നത്. അത്തരം കാഴ്ച്ചകളുടെ പ്രദർശനം വിമാനത്താവളത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. തെയ്യം , ചരിത്രമുഹൂർത്തങ്ങൾ, വിവധ കലാരൂപങ്ങൾ, ചുമർചിത്രങ്ങൾ എന്നിവയാൽ സമ്പന്നമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ അകത്തളം.

കണ്ണൂർ, തലശേരി റയിൽവേസ്റ്റേഷനുകളിൽ നിന്നും മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ഏകദേശം 30 കിലോമീറ്റർദുരമാണ്. കുടകിലെ മടിക്കേരിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് 90 കിലോമീറ്റർ ദൂരമാണ് ഉളളത്. മാഹിയിൽ നിന്നും 37 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൂർ വിമാനത്താവളത്തിലെത്താം. വടകരയിൽ നിന്നും 50 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 57 കിലോമീറ്റും സഞ്ചരിച്ചാൽ കണ്ണൂർ വിമാനത്താവളത്തിലെത്താം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ നന്നും ഏകദേശം 125 കിലോമീറ്റർ ദൂരമാണ് ഉളളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: All you want to know about kannur international airport