Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

വനിതാ ദിനത്തിൽ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ ക്യാബിനിൽ കൈവളകിലുക്കം

ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിച്ചു. ഇന്ന് രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെട്ട വേണാട് എക്‌സ്പ്രസിന്റെ സാരഥികൾ വനിതകളായിരുന്നു. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരുന്നു.

വണ്ടിയിൽ മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിച്ചത് വനിതകൾ തന്നെ. മാത്രമല്ല സുരക്ഷയൊരുക്കിയതാകട്ടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിത ഉദ്യോഗസ്ഥരും. സതേണ്‍ റെയില്‍വേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂറിലേക്ക് പോകുന്ന 16302 നമ്പര്‍ വേണാട് എക്‌സ്പ്രസാണ് എറണാകുളം മുതല്‍ വനിതകള്‍ സര്‍വ നിയന്ത്രണവും ഏറ്റെടുത്തത്. ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായി.

ഗാര്‍ഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിന്‍ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ. വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരുമെത്തിയതോടെ വനിത ദിനത്തിൽ മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: All women crew drives venad express on international womens day

Next Story
Attukal Pongala: അത്യാഹിതങ്ങളില്‍ ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകള്‍attukal pongala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com