കോഴിക്കോട്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടക്കുന്ന സമരം ഒത്തുതീർക്കാനുള്ള സർവകക്ഷിയോഗം ഇന്ന്. വൈകിട്ട് നാല് മണിക്കാണ് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും.
തർക്കം നിലനിൽക്കുന്ന പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടികളുടെ രണ്ടുവീതം അംഗങ്ങൾ, ഗെയിൽ ഉദ്യോഗസ്ഥർ, സമര സമിതി പ്രതിനിധികൾ എന്നിവർക്കാണ് യോഗത്തിലേക്ക് ക്ഷണം. നെൽവയലുകൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കാമെന്ന ഗെയിലിന്‍റെ വാഗ്‌ദാനവും പരിശോധിക്കും.
സമരം അടിച്ചമർത്താൻ പൊലീസ് സ്വീകരിച്ച നടപടികൾ യോഗത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെയും സമര സമിതിയുടെയും തീരുമാനം.