/indian-express-malayalam/media/media_files/2026/01/29/shashi-tharoor-rahul-gandhi-mallikarjun-kharge-2026-01-29-14-51-59.jpg)
ചിത്രം: എക്സ്
ഡൽഹി: വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കും പിന്നാലെ, ശശി തരൂർ എം.പി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു സുപ്രധാന കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം 'എല്ലാം ശുഭം' എന്ന് ശശി തരൂർ പ്രതികരിച്ചു. ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പമുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ രാഹുൽ ഗാന്ധി തരൂരിന്റെ പേര് പരാമർശിക്കാതിരുന്നത് ചർച്ചയായിരുന്നു. ഇതിനു പിന്നാലെ, ഡൽഹിയിൽ നടന്ന സംസ്ഥാന നേതാക്കളുടെ എഐസിസി യോഗത്തിൽ നിന്നും തരൂർ വിട്ടുനിന്നിരുന്നു. പാർട്ടി നേതൃത്വവുമായി നേരിട്ട് സംസാരിച്ചതോടെ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായാണ് സൂചന.
Thanks to @INCIndia President @kharge ji and LS LoP @RahulGandhi ji for a warm and constructive discussion today on a wide range of subjects. We are all on the same page as we move forward in the service of the people of india. pic.twitter.com/T5l8jqkhUT
— Shashi Tharoor (@ShashiTharoor) January 29, 2026
കൂടിക്കാഴ്ചയ്ക്ക് ശേഷം പോസിറ്റീവ് പ്രതികരണമായിരുന്നു തരൂർ നടത്തിയത്. നേതാക്കളുമായി വളരെ ക്രിയാത്മകമായ ചർച്ച നടന്നു. നിലവിൽ പരാതികളൊന്നുമില്ല. എല്ലാം ശുഭകരമാണ്, ഇനി ഒരേ മനസോടെ ഒന്നിച്ച് മുന്നോട്ട് പോകും, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിയിൽ ഐക്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വം കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, പാർട്ടിക്കുള്ളിലെ ഏകോപനം തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് റിപ്പോർട്ടുകൾ.
Also Read: സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ; സുപ്രധാന പ്രഖ്യാപനങ്ങൾ
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചർച്ചകൾ നടന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു തരൂർ നൽകിയ മറുപടി. അതൊരിക്കലും ഒരു ചർച്ചാ വിഷയമായിരുന്നില്ലെന്നും ഇപ്പോൾ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമില്ലെന്നും തന്നെ വിശ്വസിച്ച വോട്ടർമാരുടെ എംപി എന്ന നിലയിലുള്ള ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുക എന്നതാണ് നിലവിലെ ജോലി എന്നും തരൂർ പറഞ്ഞു.
Also Read: ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ, ജീവനക്കാരുടെ ഡിഎ കുടിശിക പൂര്‍ണമായും നൽകും: ധനമന്ത്രി
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ള ഏക സംസ്ഥാനമായ കേരളത്തിൽ തരൂരിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. തരൂർ വിട്ടുനിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാമെന്ന ആശങ്കയാകാം അതിവേഗത്തിലുള്ള അനുരഞ്ജന നീക്കത്തിന് പിന്നിലെന്നാണ് സൂചന.
Read More: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us