scorecardresearch

കളമശ്ശേരി സ്ഫോടനം: ആശുപത്രികളിൽ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; പരുക്കേറ്റവർക്ക് ആധുനിക ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dominic Martin | Kalamasseri Blast

കളമശ്ശേരിയിൽ ഇന്ന് സ്ഫോടനം നടന്ന സമ്ര കൺവെൻഷൻ സെന്ററിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നു | ഫൊട്ടോ: എസ് നാരായണൻ

കൊച്ചി: കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററി തലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിർദ്ദേശ പ്രകാരം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

Advertisment

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. പരുക്കേറ്റവർക്ക് ലഭ്യമായ എല്ലാ ആധുനിക ചികിത്സയും ലഭ്യമാക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കൂടി നിരീക്ഷിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പ്ലാസ്റ്റിക് സർജൻ ഉൾപ്പെടെ പ്രത്യേക സംഘം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ 6 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഒരാളെ മരിച്ച നിലയിലാണ് കൊണ്ടുവന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment
Blast Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: