scorecardresearch

മഹിളാ അസോസിയേഷന്‍: പി കെ ശ്രീമതി പ്രസിഡന്റ്, മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി

രണ്ടു പതിറ്റാണ്ടിനു ശേഷമാണു മഹിളാ അസോസിയേഷനു കേരളത്തില്‍നിന്ന് ഒരു പ്രധാന ഭാരവാഹി ഉണ്ടാവുന്നത്

AIDWA, PK Sreemathi, Mariam Dhawale, All India Democratic Women's Association, KK Shailaja
ഫൊട്ടോ: https://www.facebook.com/aidwaOfficial

തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതിയെയും ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്‌ളെയും സമ്മേളനം തിരഞ്ഞെടുത്തു. എസ് പുണ്യവതിയാണു ട്രഷറര്‍.

കെ കെ ശൈലജ, പി സതീ ദേവി, സൂസന്‍ കോടി, പി കെ സൈനബ (കേരളം) എന്നിവര്‍ ഉള്‍പ്പെടെ 15 പേരാണു വൈസ് പ്രസിഡന്റുമാര്‍. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണു മറ്റുള്ളവര്‍.

സി എസ്. സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരെയും കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

https://fb.watch/hXXncI0akX/

103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയും 34 അംഗ സെക്രട്ടേറിയറ്റും ഉള്‍പ്പെടുന്നതാണു പുതിയ നേതൃത്വം. കേരളത്തില്‍നിന്ന് കെ കെ ലതിക, ഇ പത്മാവതി എന്നിവര്‍ പുതുതായി കേന്ദ്രസമിതിയില്‍ ഇടംപിടിച്ചു.

രണ്ടു പതിറ്റാണ്ടിനു ശേഷമാണു മഹിളാ അസോസിയേഷനു കേരളത്തില്‍നിന്ന് ഒരു പ്രധാന ഭാരവാഹി ഉണ്ടാവുന്നത്. 1998ല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുശീല ഗോപാലനാണ് ഇതിനു മുന്‍പ് ഇത്തരമൊരു പദവിയിലെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: All india democratic womens association new office bearers pk sreemathy mariam dhawale