സെക്കൻഡുകളുടെ വ്യത്യാസം; നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകൾ നിലംപൊത്തി

കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത് വൈകിയതാണ് സമയക്രമം തെറ്റാൻ കാരണം

maradu flat, ie malayalam

കൊച്ചി: നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിൽ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു. നിയന്ത്രിത സ്‌ഫോടനത്തിനു മുൻപായി സൈറൺ മുഴക്കിയിരുന്നു. ഇതോടെ മരടിലെ രണ്ടു ഫ്ലാറ്റുകളും വിജയകരമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു.

11.10 നു നിയന്ത്രിത സ്‌‌ഫോടനത്തിലൂടെ ആൽഫ സെറീനിലെ ഇരട്ട ടവറുകൾ തകർക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത് വൈകിയതാണ് സമയക്രമം തെറ്റാൻ കാരണം.

Read Also: മണ്ണിലമർന്ന് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ്

ഇന്നു രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.

Kochi Maradu Flats Demolition Live: ഹോളി ഫെയ്ത്ത് നിലംപതിച്ചു; ഇനി ആല്‍ഫ സെറീന്‍

മുഴുവൻ ഫ്ലാറ്റുകളിലും സ്‌ഫോടക വസ്തുക്കൾ കഴിഞ്ഞ ദിവസം തന്നെ നിറച്ചിരുന്നു. സ്ഫോടനത്തിനു മുന്നോടിയായി രണ്ടു ഫ്ലാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിനുശേഷം പരിസരം പൂർണ സുരക്ഷിതമെന്നു ഉറപ്പു വരുത്തിയാൽ മാത്രമേ ഇവരെ വീടുകളിലക്ക് മടക്കി അയയ്ക്കൂ.

തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്നാണ് മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ആൽഫ സെറീൻ, ജെയിൻ കോറൽ കോവിൽ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിൽ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകളാണ് ഇന്നു നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത്. മറ്റു 2 ഫ്ലാറ്റുകളിൽ 12നാണു സ്ഫോടനം. ജെയിൻ കോറൽ കോവിൽ 12നു രാവിലെ 11നും, ഗോൾഡൻ കായലോരത്ത് ഉച്ചയ്ക്കു 2നും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alfa serene twin towers at nettoor ready to demolish

Next Story
മണ്ണിലമർന്ന് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ്maradu flat, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com