കൊച്ചി: ക്രി‌സ്‌മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. 24 ന്  ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവിൽപ്പനയാണ്. 2018 ൽ ക്രിസ്‌മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവിൽപ്പനയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4.11 കോടി രൂപയുടെ അധിക മദ്യവിൽപ്പനയാണ് ഇത്തവണ നടന്നത്.

അതേസമയം, ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ വഴിയും വെയർ ഹൗസുകൾ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവിൽപ്പനയാണ്. കഴിഞ്ഞ വർഷം 64.63 കോടിയുടെയുടേതായിരുന്നു വിൽപ്പന. 6.88 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്.

Read Also: അയ്യോ ഇത് കമൽഹാസനല്ലെ! പഴയ എം ജയചന്ദ്രനെ കണ്ട് അമ്പരന്ന് ആരാധകർ

മദ്യവിൽപ്പനയിൽ ഏറ്റവും മുന്നിലുള്ളത് എറണാകുളം ജില്ലയിലെ നെടുമ്പാശേരിയാണ്. 24 ന് മാത്രം ഇവിടെ നടന്നത് 63.28 ലക്ഷം രൂപയുടെ മദ്യവിൽപ്പന. കഴിഞ്ഞ വർഷം നെടുമ്പാശേരിയിൽ നടന്നത് 51.30 ലക്ഷം രൂപയുടെ വിൽപ്പനയാണ്. ഇരിങ്ങാലക്കുട റീട്ടെയിൽ ഷോപ്പാണ് മദ്യവിൽപ്പനയിൽ രണ്ടാമതെത്തിയത്. ഇത്തവണ ഇവിടെ 53.74 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ്  24 ന് നടന്നത്. കഴിഞ്ഞ വർഷത്തെ വിൽപ്പന 51.23 ലക്ഷം രൂപയുടേതായിരുന്നു.

കേരള ബിവറേജ‌സ് കോർപ്പറേഷനിൽ ക്രിസ്‌മസ് ദിനത്തിൽ നടന്നത് 40.39 കോടി രൂപയുടെ മദ്യവിൽപ്പനയാണ്. 2018 ലെ ക്രിസ്‌മ‌സ് ദിനത്തിൽ 40.60 കോടി രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു. കഴിഞ്ഞ വർഷത്തെ മദ്യവിൽപ്പനയേക്കാൾ 0.21 കോടിയുടെ വിൽപ്പന കുറവാണ് ഇത്തവണ ക്രിസ്‌മസ് ദിനത്തിൽ രേഖപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.