/indian-express-malayalam/media/media_files/OXunQboxRvv2at8vtkvE.jpg)
Alathoor Lok Sabha Election Result 2024
Alathoor Lok Sabha Election Result 2024: ലോക്സഭാ എം പി എന്നതിനേക്കാൾ നാട്ടിൽ പെരുമയുള്ളത് മന്ത്രി സ്ഥാനത്തിനാണ്. എന്നിട്ടും ഒരു മന്ത്രിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെങ്കിൽ ആ മണ്ഡലത്തിന് അത്രയധികം പ്രധാന്യം നൽകുന്നുവെന്ന് വ്യക്തം. ഏതു തരംഗത്തിലും തങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 2019 ലെ യു.ഡി.എഫ് തരംഗത്തിൽ ആലത്തൂർ നഷ്ടപ്പെട്ടത് സി.പി.എമ്മിന് ഞെട്ടലായിരുന്നു. അതും ഒന്നരലക്ഷത്തോളം വോട്ടിന്. അതിൽ നിന്നും ഇതുവരെ സി പി എം മുക്തി നേടിയിട്ടില്ല എന്നതിന് തെളിവാണ് അവർ ആലത്തൂർ തിരിച്ചു പിടിക്കാൻ മന്ത്രിയെ തന്നെ രംഗത്തിറക്കിയത്.
എന്നാൽ കഴിഞ്ഞ തവണത്തപ്പോലെ ഈ തിരഞ്ഞെടുപ്പിൽ പാട്ടും പാടി ജയിക്കാൻ സിറ്റിങ് എംപി രമ്യാ ഹരിദാസ് അൽപ്പം വിയർക്കുമെന്നാണ് മനരോമ ന്യൂസ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ജനകീയതയുള്ള മന്ത്രി കെ.രാധാകൃഷ്ണൻ വന്നത് മത്സരം കടുപ്പിച്ചിട്ടുണ്ടെന്നും ആലത്തൂരിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക എന്നുമാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തി അപ്രതീക്ഷിത വിജയം നേടിയ സിറ്റിങ് എം.പി രമ്യ ഹരിദാസ് തന്നെയാണ് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി. കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിലും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ നേതൃസ്ഥാനത്ത് എത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെയാണ് ആലത്തൂരിൽ മത്സരിക്കാനെത്തിയത്.
/indian-express-malayalam/media/media_files/zpbZNk48O5duPHERx9fp.jpg)
മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് പാർട്ടിയിലെയും മന്ത്രിസഭയിലെയും സൗമ്യ മുഖവും ജനകീയനുമായ കെ. രാധാകൃഷ്ണനെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം അവതരിപ്പിച്ചിരിക്കുന്നത്. ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ രാധാകൃഷ്ണൻ ദേവസ്വം, പട്ടിക ജാതി-പട്ടിക വർഗ്ഗ, പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യ മന്ത്രിയാണ്.
എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി ഡിവൈഎഫ്ഐയിലൂടെ സി.പി.എമ്മിൽ എത്തി.സി.പി.എം കേന്ദ്രക്കമ്മറ്റി അംഗമായ അദ്ദേഹം തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇ. കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യ മന്ത്രിയായും 2006-2011 നിയമസഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു. ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുകൂടിയാണ്.
ഡോ.ടി.എൻ സരസുവാണ് ബി.ജെ.പി സ്ഥനാർഥി. പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്നു. വിരമിക്കുന്ന ദിവസം കോളേജിൽ പ്രിൻസിപ്പലിന്‍റെ കുഴിമാടം ഒരുക്കി റീത്ത് വച്ചത് ഏറെ വിവാദമായിരുന്നു. അത്തരത്തിൽ തന്നോട് ഉൾപ്പെടെ എസ്.എഫ്.ഐക്കാർ ചെയ്ത ക്രൂരതക്കെതിരെയാണ് തന്‍റെ സ്ഥനാർഥിത്വം എന്നാണ് ഡോ.സരസു പറയുന്നത്.
മണ്ഡല പരിധിയിൽ വരുന്ന തരൂർ, ചിറ്റൂർ, നെൻമാറ, ആലത്തുർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു വിജയം. അഞ്ചു സ്ഥനാർഥികളാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്.
2019 ലെ തിരഞ്ഞെടുപ്പ് ഫലം
രമ്യ ഹരിദാസ് (കോൺഗ്രസ്)-5,33,815
പി.കെ.ബിജു (സി.പി.എം)-3,74,847
ടി.വി ബാബു (ബി.ഡി.ജെ.എസ്)-89,837
/indian-express-malayalam/media/media_files/3Ix7CNjNbE8JxtU7eHYk.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us