scorecardresearch

രഞ്ജിത്ത് വധക്കേസ്: രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ഇതുവരെ പിടിയിലായത് ആറുപേർ

നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു

നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
Alappuzha murder cases, political killings, arrest, ranjith murder, രഞ്ജിത്ത് വധം, bike found, all party meeting, BJP ബിജെപി നേതാവ് കൊല്ലപ്പെട്ടു, രഞ്ജിത് ശ്രീനിവാസന്‍, SDPI State Secretary, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി, കെ എസ് ഷാന്‍, Political Killing, രാഷ്ട്രീയ കൊലപാതകം, SDPI, RSS, ആലപ്പുഴ, Kerala Police, പിണറായി വിജയന്‍, Latest News, IE Malayalam, ഐഇ മലയാളം

ആലപ്പുഴ:  ബിജെപി നേതാവ് അഡ്വ. രഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകർ കൂടി കസ്റ്റഡിയിൽ. രണ്ടുപേരും ആലപ്പുഴ സ്വദേശികളാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Advertisment

കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപേരുടെയും ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിച്ച രണ്ടുപേരുടെയും അറസ്റ്റാണ് നേരത്തെ രേഖപ്പെടുത്തിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരായി 12 പേരാണുള്ളതെന്ന് പൊലീസ് പറഞ്ഞിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഡിസംബർ 19നാണ് ഒബിസി മോർച്ച സെക്രട്ടറിയായിരുന്ന രഞ്ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആറ് ബൈക്കുകളിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Also Read: Covid-19: സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്

Murder Case Bjp Sdpi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: