ആലപ്പുഴ: എസ് ഡി പി ഐ നേതാവ് ഷാന്‍ വധക്കേസില്‍ ഏഴ് പേര്‍ പിടിയിലായിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി വിജയ് സാഖറെ. ബിജെപി നേതാവ് രഞ്ജിത്ത് കൊലക്കേസിലെ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. “പ്രതികളെല്ലാം കേരളം വിട്ടു. അന്വേഷണ സംഘത്തിന് അവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കും,” വിജയ് സാഖറെ പറഞ്ഞു.
“അന്വേഷണം ഏത് സംസ്ഥാന കേന്ദ്രീകരിച്ചാണ് എന്നത് വെളിപ്പെടുത്താനാകില്ല. ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കുള്ള അഞ്ച് പേരെയാണ് പിടികൂടിയിരിക്കുന്നത്. അവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പുറത്ത് കൊണ്ടു വരും. അതില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. ശക്തമായ നടപടിയെടുത്തിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“തെളിവുകള്‍ കൃത്യമായി കണ്ടെത്തുക നിര്‍ണായകമാണ്. എല്ലാവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണം. പ്രതികളെ കണ്ടെത്തുമെന്നതില്‍ 200 ശതമാനം ആത്മവിശ്വാസമുണ്ട്. പ്രാദേശിക നേതൃത്വത്തിന് പുറമെ ഉന്നതതലത്തിലും ഗൂഢാലോചന നടന്നിട്ടുണ്ട്. പക്ഷെ ഇത് ഉറപ്പിക്കാറായിട്ടില്ല. എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.
Also Read: കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഎം എന്ന് ആരോപണം