scorecardresearch

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം

രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം
അഗ്നിശമനസേനയുടെ സ്കൂബ ഡൈവിങ് ടീമിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് മരണം രണ്ടായി. കാണാതായ ചെറുകോല്‍ സ്വദേശി വിനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 37 വയസായിരുന്നു. നേരത്തെ ചെന്നിത്തല സ്വദേശിയായ ആദിത്യന്റെ മൃതദേഹവും കണ്ടെടുത്തിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയാണ് ആദ്യത്യ.

ചെന്നിത്തല സ്വദേശി രാഗേഷ്, ചെട്ടിക്കുളങ്ങര സ്വദേശിയായ മറ്റൊരു യുവാവിനേയും ഇനി കണ്ടെത്താനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അഗ്നിശമനസേനയുടെ സ്കൂബ ഡൈവിങ്ങ് ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍.

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒഴുക്ക് വര്‍ധിച്ചതാണ് പള്ളിയോടം മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അറുപതിലധികം പേരായിരുന്നു പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. ആദ്യം ഒരാളെ മാത്രം കാണാതായി എന്നായിരുന്നു കരുതിയിരുന്നത്. പിന്നീടാണ് മൂന്ന് പേരെക്കൂടി കാണാനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പള്ളിയോടം മറിഞ്ഞപ്പോള്‍ തന്നെ ഭൂരിഭാഗം പേരും നീന്തി കരയ്ക്ക് കയറിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Alappuzha palliyodam boat accident updates sep 10