scorecardresearch

കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍; റിപ്പോര്‍ട്ട് കോടതിയലക്ഷ്യമെന്ന് സത്യവാങ്മൂലം

കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും ചാണ്ടിയുടെ സത്യവാങ്മൂലം

കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും ചാണ്ടിയുടെ സത്യവാങ്മൂലം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; ആലപ്പുഴ കളക്ടർക്ക് കാര്യപ്രാപ്‌തിയില്ലെന്ന് ഹൈക്കോടതി

ആ​ല​പ്പു​ഴ: കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ ഹൈക്കോടതിയിലേക്ക്.

Advertisment

കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സത്യവാങ്മൂലം നല്‍കി. കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് തളളണമെന്നും അദ്ദേഹം കൂടി ഉടമസ്ഥനായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു. അത്കൊണ്ട് തന്നെ ഇത് കോടതിക്ക് എതിരായ നീക്കമാണെന്നും അദ്ദേഹത്തിന്റെ കമ്പനി സത്യവാങ്മൂലത്തില്‍ പറയുന്നു.

ചാണ്ടിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ചാണ്ടി കോടതിയിലേക്ക് നീങ്ങിയത്. റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാജരാക്കണമെന്ന് കാട്ടി ആലപ്പുഴ നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം റി​സോ​ർ​ട്ടി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള 34 കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉടമസ്ഥന്റെ ചെ​ല​വി​ൽ നഗരസഭ പൊളിച്ചുമാറ്റും. ഇ​തി​നു ത​യ​റാ​യി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് ഇ​തി​ന്‍റെ ചെ​ല​വ് ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Advertisment

റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു കാ​ണാ​താ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണു രേ​ഖ​ക​ൾ വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്. മു​ന്പ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ നോ​ട്ടീ​സി​നു മ​റു​പ​ടി പോ​ലും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണു ന​ഗ​ര​സ​ഭ നി​ല​പാ​ട് ക​ർ​ശ​ന​മാ​ക്കി​യ​ത്.

തോമസ് ചാണ്ടിക്കെതിരായ ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമ‍ര്‍ശങ്ങളാണുളളത്. വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി ഡയറക്ടർ ബോർഡ് അംഗമാണ് തോമസ് ചാണ്ടി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിർമിച്ചതിലും നിയമലംഘനം നടന്നായി കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യം റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

Resort Thomas Chandi Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: