scorecardresearch

'കൊല്ലരുത്, എന്റെ കുഞ്ഞുങ്ങൾ അനാഥരാകും'; സിയാദിന്റെ അവസാന വാക്കുകൾ

കൊല്ലരുത്, തനിക്ക് രണ്ട് പെൺമക്കളാണുള്ളത് എന്ന് സിയാദ് യാചിച്ചപ്പോൾ, "എന്നാൽ ഇതുകൂടിയിരിക്കട്ടെ" എന്ന് പറഞ്ഞ് മുജീബ് വീണ്ടും കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

കൊല്ലരുത്, തനിക്ക് രണ്ട് പെൺമക്കളാണുള്ളത് എന്ന് സിയാദ് യാചിച്ചപ്പോൾ, "എന്നാൽ ഇതുകൂടിയിരിക്കട്ടെ" എന്ന് പറഞ്ഞ് മുജീബ് വീണ്ടും കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
cpm,kayamkulam,കോൺഗ്രസ് കൗൺസിലർ,സിപിഎം നേതാവിന്റെ കൊലപാതകം,കായംകുളത്തെ

ആലപ്പുഴ: "കൊല്ലരുത്, എനിക്ക് രണ്ട് പെൺമക്കളാണ്. എന്റെ കുഞ്ഞുങ്ങൾ അനാഥരാകും," കൊലക്കത്തിക്ക് ഇരയാകും മുൻപ് സിപിഎം നേതാവ് സിയാദ് അവസാനമായി പറഞ്ഞ വാക്കുകളാണിത്. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് സിയാദിനെ (35) ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ടു തവണ കഠാര കൊണ്ട് കുത്തിയത്.

Advertisment

എന്തിനാണ് അവർ സിയാദിനെ കൊലപ്പെടുത്തിയത് എന്ന് തങ്ങൾക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കൊല്ലരുത്, തനിക്ക് രണ്ട് പെൺമക്കളാണുള്ളത് എന്ന് സിയാദ് യാചിച്ചപ്പോൾ, "എന്നാൽ ഇതുകൂടിയിരിക്കട്ടെ" എന്ന് പറഞ്ഞ് മുജീബ് വീണ്ടും കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

നാല് വയസും എട്ട് മാസവും പ്രായമുള്ള രണ്ട് പെൺമക്കളാണ് സിയാദിന്. മക്കളെ കണ്ട് കൊതി തീരും മുൻപാണ് സിയാദ് കൊല്ലപ്പെട്ടത്.

Read More: സിപിഎം നേതാവിന്റെ കൊലപാതകം: കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സിയാദ് കൊലപ്പെടുന്നതിന് തൊട്ടു മുൻപ് കായംകുളത്ത് കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്കുള്ള ഭക്ഷണം എത്തിച്ചിരുന്നു. എംഎസ്എം ബ്രദേഴ്സ് ചാരിറ്റി സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം, നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്താനും രണ്ട് വീടുകൾ നിർമിച്ചു നൽകാനുമുള്ള ഒരുക്കത്തിനിടയിലാണ് കൊല്ലപ്പെട്ടത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്ത് കരളിലേറ്റതാണ് മരണകാരണമെന്നാണ് നിഗമനം.

സിയാദിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്മാനും നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുമടക്കം നാല് പേരാണ് ഇതോടകം പിടിയിലായത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് കൗൺസിലറായ കാവിൽ നിസാം അറസ്റ്റിലായത്. നിസാമിനെ ജാമ്യത്തിൽ വിട്ടു. എരുവ സ്വദേശി വിഠോബ ഫൈസല്‍, വിളക്ക് ഷെഫീഖ് എന്നിവരാണ് പിടിയിലായ മറ്റുരണ്ടുപേർ. മുജീബ് റഹ്മാനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവിധയിടങ്ങളിലായി ഇരുപത്തി അഞ്ചിലധികം കേസുകളിൽ പ്രതിയാണു മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. എംഎസ്എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Cpm Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: