ആലപ്പുഴ: തോട്ടപ്പളളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ബാബു (48), മക്കളായ അഭിജിത് (20), അമര്‍ജിത് (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ബാബുവിന്റെ ഭാര്യ ലിസിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ രാത്രി ഒരു മണിയോടെയായിരുന്നു അപകടം. അമ്പലപ്പുഴയിലെ അമ്പലത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു കുടുംബം. ഉത്സവം കണ്ടശേഷം മടങ്ങിപ്പോകവേയായിരുന്നു അപകടം.

ബാബു ആയിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡ്രൈവിങ്ങിനിടയിൽ ബാബു ഉറങ്ങിപ്പോയതാണോ അപകടത്തിനിടയാക്കിയതെന്ന് സംശയണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ