തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തു നിൽക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകാരൻ. പൊതുമരാമത്ത് വകുപ്പിന്റെ സുപ്രധാന നിർമാണങ്ങളിലൊന്നാണ് ആലപ്പുഴ ബൈപ്പാസ്. ഉദ്ഘാടനത്തിന് താൽപര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും രണ്ട് മാസമായിട്ടും ഒരു അനക്കവുമില്ലെന്നും സുധാകരൻ പറഞ്ഞു.
നവംബറിൽ തന്നെ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടിൽ നിന്ന് കത്ത് ലഭിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ഘാടനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതിനു ശേഷം ഒരു വിവരവുമില്ലെന്നും മന്ത്രി പറഞ്ഞു.
Read More: ഇഎംഎസിനേക്കാൾ മിടുക്കൻ; പിണറായി ശരിയെന്ന് തെളിഞ്ഞു, നേരിൽ കണ്ട് മാപ്പ് പറയണമെന്ന് ബെർലിൻ കുഞ്ഞനന്തൻ
“55 ദിവസമായി ഒരനക്കവുമില്ല. എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ഇന്നലെ നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരു മാസം കൂടി കാക്കും. ഏപ്രില്‍ അവസാനമാണ് ഇലക്ഷനെങ്കില്‍ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തേണ്ടി വരും”, ജി. സുധാകരൻ പറഞ്ഞു.