ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് ദേശീയപാതയിൽ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ട്രാവലറിന്‍റെ ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഷാരോൺ എസ് (26) ആണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം 20 ൽ അധികം പേർ വാഹനത്തിലുണ്ടായിരുന്നു. പുലർച്ചെ 5.15നാണ് അപകടം ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.