ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മ അറസ്റ്റില്‍

ശനിയാഴ്ച പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്

child, child death, ie malayalam

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അച്ഛനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിരുന്നു.

കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Read More: ആലപ്പുഴയിൽ 15 മാസം പ്രായമുളള കുഞ്ഞിനെ കൊന്നത് അമ്മ തന്നെ, കുറ്റം സമ്മതിച്ചു

ശനിയാഴ്ച പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാരോണ്‍-ആദിര ദമ്പതികളുടെ മകള്‍ ആദിഷയാണ് മരിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ചലനമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alappuzha 15 months old baby murder mother arrested

Next Story
കാഴ്ചയുടെ ഉത്സവമായി കോവളത്ത് പട്ടം പറത്തല്‍ ഉത്സവംKite Fest in Trivandrum, പട്ടം പറത്തല്‍ ഉത്സവം, Trivandrum Kite fest,തിരുവനന്തപരും പട്ടം പറത്തല്‍ ഉത്സവം, H2O Kite fest, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express