scorecardresearch

ആലപ്പുഴയിൽ 15 മാസം പ്രായമുളള കുഞ്ഞിനെ കൊന്നത് അമ്മ തന്നെ, കുറ്റം സമ്മതിച്ചു

ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയിൽ കണ്ടുവെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയത്

ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയിൽ കണ്ടുവെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയത്

author-image
WebDesk
New Update
child, child death, ie malayalam

ആലപ്പുഴ: ആലപ്പുഴയിൽ 15 മാസം പ്രായമുളള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയാണെന്നും ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും പൊലീസ് പറഞ്ഞു. അമ്മ കുറ്റം സമ്മതിച്ചെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisment

കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയിൽ കണ്ടുവെന്നാണ് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്നാണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഇന്നലെ പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെൺകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാരോൺ-ആദിര ദമ്പതികളുടെ മകൾ ആദിഷയാണ് മരിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ചലനമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയെന്നാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മാതാപിതാക്കൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Kerala Police Murder Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: