/indian-express-malayalam/media/media_files/uploads/2017/09/kodiyeri.jpg)
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സമരത്തില‍്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ച് കൊ​ണ്ടു​ള്ള വ്യ​വ​സാ​യ​വ​ത്ക​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​ശ്ന​മ​ല്ല ഇ​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.
ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കി രംഗത്ത് വന്നതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖനനം നിർത്തണമെന്ന് ആരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടെ. സമരം എന്തിനാണ് എന്നറിയില്ല, 'ആലപ്പാട് ഇല്ലാതായിത്തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോളാണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം ഞാനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.